മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പ്രമുഖ സുറിയാനി ഭാഷാ പണ്ഡിതനും കേരള സഭയിലെ ഏറ്റവുമധികം വൈദീകരുടെ ഗുരുവായ മലങ്കരസഭാ മല്പാന്‍ ഗീവര്‍ഗീസ് ചേടിയത്ത് അച്ചന്‍ നിര്യാതനായി. സുറിയാനി സഭാ പിതാക്കന്മാരെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ അച്ചന്‍ നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലങ്കര ലൈബ്രറിയുടെ പേട്രണ്‍ ആയിരുന്നു.