തിരുവനന്തപുരം: കേരളത്തിന്​ ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. വില കൂട്ടിയത്​ കേന്ദ്ര സര്‍ക്കാറാണെന്നും തോമസ്​ ഐസക്​ പറഞ്ഞു.

ക്രൂഡ്​ ഓയിലിന്​ വില കുറഞ്ഞപ്പോള്‍ കേന്ദ്രം മൂന്ന്​ മടങ്ങ്​ നികുതി വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറക്കണം. ഖജനാവ്​ പ്രതിസന്ധി നേരിടുമ്ബോള്‍ നികുതി കുറക്കാനാവില്ല.

പെട്രോളിയം ഉത്​പന്നങ്ങള്‍ ജി.എസ്​.ടി പരിധിയില്‍കൊണ്ടു വരുന്നതിനോട്​ എതിര്‍പ്പില്ല. സംസ്ഥാനത്തിന്‍റെ വരുമാനം കറേഞ്ഞാല്‍ പോലു​ം സഹിച്ചോളാം. ജി.എസ്​.ടി പരിധിയെക്കുറിച്ച്‌​ കേന്ദ്രമന്ത്രി ആദ്യമായാണ്​ പറയുന്നതെന്നും തോമസ്​ ഐസക്​ പറഞ്ഞു.