ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം ഇന്ദ്രകുമാര്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സീലിംഗ് ഫാനില്‍ ഇന്ദ്രകുമാറിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്. ശ്രീലങ്കന്‍ സ്വദേശിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്ബിലായിരുന്നു താമസം. ജോലി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.