ന്യൂഡല്‍ഹി: കേരളമടക്കം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനി മുന്നോടിയായി ബിജെപി ഭാരവാഹി യോഗം ആരംഭിച്ചു. ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോഗത്തെ അഭിസംബോധന ചെയ്യും. ജെപി നഡ്ഡ അധ്യക്ഷായ യോഗത്തില്‍ ദേശീയ ഭാരവാഹികളും സംസ്ഥാന നേതാക്കളും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്റെ ലക്ഷ്യം. പശ്ചിമ ബംഗാളാണ് ബിജെപി പ്രധാനമായി ഉറ്റുനോക്കുന്ന സംസ്ഥാനം. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് അമിത് ഷായാണ്. എന്നാല്‍ തമിഴ്‌നാട്, കേരളം എന്നിവിടിങ്ങളില്‍ വലിയ പ്രതീക്ഷ ബിജെപിക്ക് നല്‍കുന്നില്ലെങ്കിലും പരമാവധി വോട്ട് സമാഹരിച്ച്‌ അടിത്തറ വിപുലപ്പെടുത്തുകയാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായുള്ള സഖ്യം വലിയ നേട്ടങ്ങള്‍ അവിടെ നിന്ന് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല. അസമിലെ ഭരണ തുടര്‍ച്ചയാണ് ബിജെപിയുടെ രണ്ടാമത്തെ ലക്ഷ്യം. പുതുച്ചേരിയില്‍ ഇത്തവണ ഒരട്ടിമറി ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിജയ് യാത്ര ഇന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്.