യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി പി.സി. ജോര്‍ജ്. എന്നാല്‍ യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടിയിലേക്ക് പി സി ജോര്‍ജിനെ എടുക്കുന്നതില്‍ പ്രാദേശിക എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി നിന്നാല്‍ യുഡിഎഫ് പിന്തുണ നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കില്ലെന്ന് പി സി ജോര്‍ജ് അറിയിച്ചു.

മണ്ഡലം മാറി മത്സരിക്കാനുള്ള നീക്കവും പിസി നടത്തുന്നുണ്ട്. പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരത്തിന് ഇറക്കി കാഞ്ഞിരപ്പള്ളിയിലോ, പാലായിലോ മത്സരിക്കാനുള്ള ആലോചനയും നിലവില്‍ ഉണ്ട്. പരസ്യമായി യുഡിഎഫ് നേതാക്കളോട് ഈ മാസം 24ന് തീരുമാനം അറിയിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.