കാസര്‍കോട്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍കോട് ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബി ജെ പിയുടെ യാത്ര. കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ പര്യാപ്‌തരായ പൊതു സമ്മതരെയാണ് ബി ജെ പി ജനസമക്ഷം അണിനിരത്തുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

യാത്ര മാര്‍ച്ച്‌ ആറിന് തിരുവന്തപുരത്ത് സമാപിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരില്‍ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും, എന്‍ ഡി എ നേതാക്കളും പങ്കെടുക്കും.