തി​രു​വ​ന​ന്ത​പു​രം: അപകീര്‍ത്തി കേസില്‍ മേ​യ് 10 നു ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശ​ശി ത​രൂ​ര്‍ എം​പിക്ക് നിര്‍ദ്ദേശം. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യുടേതാണ് നി​ര്‍​ദേ​ശം. ‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ നോ​വ​ല്‍’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ നാ​യ​ര്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ മോ​ശ​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍​ശം സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തും നാ​യ​ര്‍ സ്ത്രീ​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി അ​ഡ്വ. സ​ന്ധ്യ ശ്രീ​കു​മാ​ര്‍ ആ​ണു കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.