ഇടത് പക്ഷ സര്‍ക്കാരിന്റെ അഴിമതി പ്രവര്‍ത്തനങ്ങളെ കൃത്യമായി വിമര്‍ശിച്ച്‌ ശക്തമായ ഒരു മുന്നണിയായി ബിജെപി വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ചില അസ്വാരസ്വങ്ങള്‍ ഇടയ്ക്ക് തലപൊക്കി. മാധ്യമങ്ങള്‍ ബിജെപിയിലെ ഗ്രൂപ്പ് കളികള്‍ എന്ന പേരില്‍ വാര്‍ത്തകളും നല്‍കി. അങ്ങനെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയിരുന്ന പാര്‍ട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭ സുരേന്ദ്രന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോള്‍.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു 10 മാസത്തോളമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ പിഎസ്‌സി നിയമനം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ 48 മണിക്കൂര്‍ ഉപവസിച്ചത് നേതൃത്വത്തെ പോലും അമ്ബരിപ്പിച്ചിരിക്കുകയാണ്. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിയ്ക്കുമ്ബോള്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണറെ കാണുകയും സര്‍ക്കാരുമായുള്ള ഒരു ചര്‍ച്ചയ്ക്ക് വഴി തുറക്കുകയും ചെയ്തിരിക്കുകയാണ്.

എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യാന്‍ എന്നും ബിജെപി നേതൃത്വം രംഗത്ത് ഉണ്ടാകാറുണ്ട്. നീണ്ട നാളുകളായി പാര്‍ട്ടി വേദികളില്‍ നിന്നും മാറി നിന്ന പാര്‍ട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭയുടെ മടങ്ങിവരവിന് കരുത്തും ഊര്‍ജവും പകരുന്ന അപ്രതീക്ഷിത നീക്കമാണിത്. സമരവും ഗവര്‍ണറെ കാണലും നേതൃത്വത്തെ പോലും അമ്ബരിപ്പിച്ചിരിക്കുകയാണ്