വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് കരാർ നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികൾ. ഈ മാസം 27 ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു.

ഹർത്താൽ ദിനത്തൽ ഹാർബറുകൾ പ്രവർത്തിക്കില്ല. തിങ്കളാഴ്ച കൊച്ചി കെഎസ്‌ഐഎൻസി ആസ്ഥാനം ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുെട കൊല്ലത്തെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി വ്യക്തമാക്കി.