സിനിമാ-സീരിയൽ താരം വിവേക് ഗോപൻ ബിജെപിയിലേക്ക്. ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് വിജയ യാത്രയിൽ സ്വീകരിക്കുമെന്ന് വിവേക് ഗോപൻ ട്വന്റിഫോറിനോട് പറഞ്ഞു.

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപൻ പറഞ്ഞു.

ചെറുപ്പം മുതൽ ബിജെപി അനുഭാവിയെന്ന് താരം. ഇ ശ്രീധരനെ പോലെയുള്ള പ്രമുഖർ പാർട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും ദേശീയ പാർട്ടിയോടൊപ്പം നിൽക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപൻ കൂട്ടിച്ചേർത്തു.