ഡാലസ് ∙ ഡാലസ് കേരള അസ്സോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യാ കൾച്ചറൽ ആന്റ് എഡുക്കേഷൻ വാർഷിക ജനറൽ ബോഡിയോഗം ഫെബ്രുവരി 27 ഉച്ചതിരിഞ്ഞു 3 മണിക്ക് ഗാർലന്റ് ബ്രോഡ്‍വേയിലുള്ള കേരള അസ്സോസിയേഷൻ കോൺഫൻസ് ഹാളിൽ ചേരുന്നതാണെന്ന് സെക്രട്ടറി ജോർജ് ജോസഫ് അറിയിച്ചു. വാർഷിക റിപ്പോർട്ടും കണക്കും സന്ദർഭോചിതമായി അദ്ധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും യോഗത്തിൽ ചർച്ച് ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.

സംഘടനയുടെ എല്ലാ അംഗങ്ങളും യോഗത്തിൽ വന്നു പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നതായും സെക്രട്ടറി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഫെബ്രുവരി 20ന് നടക്കേണ്ടിയിരുന്ന പൊതുയോഗമാണ് ഫെബ്രുവരി 27 ലേക്ക് മാറ്റിയതെന്നും ഇതൊരറിയിപ്പായി കണക്കാക്കണമെന്നും സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : icyec. വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.