കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ‘അക്രമാസക്തരായ ഭ്രാന്തന്‍’മാരെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ വിവാദ ചോദ്യപേപ്പര്‍. ഗോപാലപുരം ഡി എവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയാറാക്കിയ പരീക്ഷ പേപ്പറിലാണ് കര്‍ഷകരെ ഇങ്ങനെ വിശേഷിപ്പിച്ചത്.

പത്താം ക്ലാസിലേക്കുള്ള പരീക്ഷക്കാണ് സ്‌കൂള്‍ ചോദ്യപേപ്പര്‍ തയാറാക്കിയത്. പ്രദേശത്തെ അറിയപ്പെടുന്ന സിബിഎസ്ഇ സ്‌കൂളാണിത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയെക്കുറിച്ച് വിവരിക്കുമ്പോഴാണ് കര്‍ഷകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയത്.

ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തി.