അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്. ഏഴ് ലക്ഷം രൂപ കൈമാറി.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് എന്‍എസ്എസ്. പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് ഓണ്‍ലൈന്‍ വഴി പണം കൈമാറി.

ദേശീയ തലത്തില്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് പിരിവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍എസ്എസിന്റെ സംഭാവന. രാമക്ഷേത്ര തീര്‍ത്ഥ എന്ന ട്രസ്റ്റിന്റെ എസ്ബിഐ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും വിവരം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാക്കാനും ആചാര സംരക്ഷണത്തിനും എന്‍എസ്എസ് നിലപാട് എടുത്തിട്ടുണ്ട്