സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എഡിജിപി മനോജ് ഏബ്രഹാമുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരുന്നു. സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തിയിരുന്നു. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും.