ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു.നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24.62 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ടു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയാറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ മരണങ്ങളും അമേരിക്കയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,07,603 പേര്‍ മരിച്ചു. ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.40 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1.56 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു.2.44 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. റഷ്യയും ബ്രിട്ടനുമാണ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. റഷ്യയില്‍ നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ നാല്‍പത് ലക്ഷം പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.