ത​മി​ഴ്നാ​ട്ടി​ല്‍ നവജാതശിശുവിനെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ .​ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്പ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് ഇ​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി.

വെ​ള്ളി​യാ​ഴ്ച മ​ധു​ര ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് കു​ട്ടി​യെ മ​ന​പ്പൂ​ര്‍​വം ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.