ജോസ് കെ മാണിയുടെ പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര.
മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഭാഗമായ പാലായിലെ പരിപാടിയില്‍ വന്‍ ജനാവലി അണിനിരന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ അങ്കലാപ്പിലാക്കിയിരുന്നു.
ഈ മാസം 27 വരെയാണ് യാത്ര. എല്ലാ പഞ്ചായത്തുകളിലും സ്വീകരണം ഒരുക്കിയാണ് പരിപാടി. ജോസിന്റെ ജാഥ പ്രഖ്യാപിക്കും മുമ്ബേ മാണി സി കാപ്പന്‍ വികസന മുന്നേറ്റ ജാഥ തീരുമാനിച്ചിരുന്നു. ഏതായാലും പാലാ അഭിമാന പ്രശ്‌നമായതിനാല്‍ കൂടുതല്‍ സജീവമാകാനുള്ള നീക്കത്തിലാണ് ജോസ് കെ മാണി.