അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​ക്ക്​ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭൂ​തു​വ​ഴി ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന്​ ​പ​നി, ഛര്‍​ദ്ദി, അ​പ​സ്മാ​രം, ശ്വാ​സ​ത​ട​സ്സം എ​ന്നീ രോ​ഗ​ങ്ങ​ള്‍ മൂ​ലം കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഷി​െ​ഗ​ല്ല മൂ​ല​മു​ള്ള മ​സ്തി​ഷ്ക​ജ്വ​ര​മാ​ണ് ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം വെന്‍റി​ലേ​റ്റ​ര്‍ ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഭൂ​തു​വ​ഴി ഊ​രി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​െന്‍റ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച്‌ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

ശി​രു​വാ​ണി പു​ഴ​യി​ലെ​യും തുമ്പ​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ​യും വെ​ള്ള​മാ​ണ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ല​ക്കാ​ട് ​െഡ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​അ​നൂ​പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച​ത്.