ഭരണത്തില്‍ വന്നാല്‍ റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കുമെന്ന് പ്രതിപക്ഷം വെറുതേ പറയുകയാണെന്നും ഇതിലൂടെ സമൂഹത്തെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി എ കെ ബാലന്‍.

ഇത്ര ദുഷിച്ച മനസ്സിന് ഉടമകളെ മറ്റൊരിടത്തും കാണാനാവില്ലെന്നും യുഡിഎഫ് കാലത്ത് പോലീസില്‍ നിയമനം നല്‍കിയതിനേക്കാള്‍ ഈ ഗവണ്‍മെന്റ് നടത്തിയെന്നും മന്ത്രി പറഞ്ഞു.

താല്‍ക്കാലിക നിയമനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ പി എസ് സിയ്ക്ക് വിട്ടവയില്‍ നിയമനം നടന്നിട്ടില്ല. പി എസ് സി വിഷയത്തില്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിയ്ക്കുകയാണ്. ഇതില്‍ അവര്‍ കള്ള പ്രചരണം നടത്തുന്നു.

ഒഴിവുകള്‍ എല്ലാം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. അര ലക്ഷം തസ്തികള്‍ ഈ സര്‍ക്കാര്‍ സ്യഷ്ടിച്ചു. അര്‍ഹരായ താല്‍ക്കാലിക ജീവനക്കാരെയാണ് ഈ സര്‍ക്കാര്‍ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.