തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം തടരട്ടെയെന്നും എന്നാല്‍ ചര്‍ച്ചക്ക് യാതൊരു സാഹചര്യവുമില്ലെന്നും ധനകാര്യ മന്ത്രി ടി. തോമസ് ഐസക്ക്. സര്‍ക്കാര്‍ നയം വ്യക്തമാക്കിയതാണ്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ഒരു ചര്‍ച്ചയും ഇനിയില്ല- മന്ത്രി പറഞ്ഞു.

സി.പി.ഒ. റാങ്ക് പട്ടിക കാലാവധി അവസാനിച്ചതാണ് അത് പുന: സ്ഥാപിക്കാന്‍ കഴിയില്ല. കാലാവധി തീര്‍ന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം അപ്രായോഗികമാണെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.

താല്ക്കാലിക നിയമനസമരം : സെക്രട്ടറിയേറ്റിന് മുന്നില്‍ മീന്‍വില്പനനടത്തിയും ഉദ്യോഗാര്‍ഥികള്‍

ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ത്തിയാണ് യു.ഡി.എഫ് സമരം. 5000 താല്ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തിയവരാണ് സമരരംഗത്തിറങ്ങി ജനങ്ങളെ പരിഹാസ്യരാക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.