ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.

ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കതതിന്റെ ഭാഗമാണ് ഹര്‍ജി എന്നും ആണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.

ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദിഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.