ചെ​ന്നൈ: ഐ​പി​എ​ല്‍ താ​ര​ലേ​ലത്തില്‍ കേ​ര​ളാ ടീം ​നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ വീ​ണ്ടും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ യു​വ​താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ​യും ആ​ര്‍​സി​ബി ടീ​മി​ലെ​ത്തി​ച്ചു. വി​ഷ്ണു വി​നോ​ദി​നെ ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സും ടീ​മി​ലെ​ത്തി​ച്ചു. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മൂ​ന്നു താ​ര​ങ്ങ​ളെ​യും ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല. ഐപിഎല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേരളത്തിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.

ലീഗ് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്സും ഒമ്ബത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളാകും അസ്ഹറുദ്ദീനെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ലേലത്തില്‍ ബാംഗ്ലൂര്‍ ഒഴികെ മറ്റ് ടീമുകളൊന്നും യുവതാരത്തിനായി രംഗത്തെത്തിയില്ല.

2016ല്‍ ​ആ​ദ്യ​മാ​യി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ടീ​മി​ലെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി 2017ലും ​ബാം​ഗ്ലൂ​ര്‍ ടീ​മി​ല്‍ തു​ട​ര്‍​ന്നു. 2016ല്‍ ​ബാം​ഗ്ലൂ​രി​നാ​യി 11 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​വ​സ​രം ല​ഭി​ച്ച സ​ച്ചി​ന്‍ ബേ​ബി​ക്ക് 2017ല്‍ ​പ​ക്ഷെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലെ അ​വ​സ​രം ല​ഭി​ച്ചു​ള്ളു. 2018​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മെ​ത്തി​യെ​ങ്കി​ലും അ​ന്തി​മ ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.