മുംബൈ: ഇന്ത്യയുടെ വിഖ്യാത താരം സചിന്‍ ടെണ്ടുല്‍കറു​ടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍കറെ ഐ.പി.എല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്​ തങ്ങളുടെ അണിയിലെത്തിച്ചു. അടിസ്​ഥാന വിലയായ 20 ലക്ഷം രൂപക്കാണ്​ തങ്ങളുടെ പ്രിയതാരത്തിന്‍റെ മകനെ റിലയന്‍സ്​ ​ഗ്രൂപ്പിന്‍റെ ഉടമസ്​ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ്​ ലേലം പിടിച്ചത്​. 2008 മുതല്‍ 2013വരെ സചിന്‍ മുംബൈക്കായി ബാറ്റേന്തിയിരുന്നു.

ഇടങ്കയ്യന്‍ മീഡിയം പേസറായ അര്‍ജുന്‍ ​െടണ്ടുല്‍കര്‍ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നതോടെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട്​ ട്വന്‍റി20 മത്സരങ്ങളുടെ പരിചയം മാത്രമുള്ള താരമാണ്​ അര്‍ജുന്‍​. അടുത്തിടെ സമാപിച്ച സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറിയ താരത്തിന്​ തിളങ്ങാനായിരുന്നില്ല. രണ്ട്​​ മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ രണ്ട്​ വിക്കറ്റുകള്‍ നേടിയപ്പോള്‍ മൂന്ന്​ റണ്‍സ്​ മാത്രമാണ്​ നേടാനായത്​.

ഹരിയാനക്കെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന്​ പുറത്തായ അര്‍ജുന്‍ മൂന്നോവറില്‍ 34 റണ്‍സ്​ വഴങ്ങി ഒരു വിക്കറ്റെടുത്തു. പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തില്‍ മൂന്ന്​ റണ്‍സ്​ സ്​കോര്‍ ​െചയ്യുകയും 33 റണ്‍സ്​ വഴങ്ങി ഒരു വിക്കറ്റ്​ വീഴ്​ത്തുകയും ചെയ്​തിരുന്നു. എന്നാല്‍ രണ്ട്​ മത്സരങ്ങളിലും മുംബൈ തോറ്റു. ഇതോടെയാണ്​ കൗമാരക്കാരന്‍റെ ഐ.പി.എല്‍ പ്രവേശനത്തെ സ്വജനപക്ഷതപാതവുമായി ബന്ധപ്പെടുത്തി ആരാധകര്‍ രംഗത്തെത്തിയത്​.