കെഎസ്‌യു സമരത്തിനെതിരെ മുഖ്യമന്ത്രി. ഒരു സംഘം ആളുകൾ നേരത്തെ മുൻകൂട്ടി അക്രമം നടത്താൻ തീരുമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ടു ആക്രമിക്കുന്ന സംഭവമാണ് ഇന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സംയമനം പാലിച്ചു. സഹപ്രവർത്തകനെ മർദിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്നത് അഴിഞ്ഞാട്ടമാണ്. സാമൂഹ്യ വിരുദ്ധ പ്രക്ഷോഭമായി അത് വഴി മാറി. വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സർക്കാരിന് അനുകൂലമായ കാര്യങ്ങളിലേക്ക് ജനശ്രദ്ധ എത്തിക്കാതിരിക്കാൻ ഗൂഡാലോചന നടക്കുന്നുണ്ട്. ചില ദുശക്തികൾ ഗൂഢമായ നീക്കം നടത്തുന്നുണ്ട്. സർക്കാരിനെ ഇതൊന്നും ബാധിക്കില്ല’- മുഖ്യമന്ത്രി പറഞ്ഞു.

‘ജനങ്ങൾക്ക് ആശ്വാസകരമായ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തുവെന്ന സംതൃപ്തി സർക്കാരിനുണ്ട്. അത് ചിലർക്ക് വിഷമമുണ്ടാക്കി. വിഷമം കൊണ്ടിരിക്കുകയേ ഉള്ളു, മറ്റൊന്നും സംഭവിക്കുകയില്ല’- മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിനും സേവനത്തിനും സർക്കാർ കൂടുതൽ ശ്രദ്ധ നൽകിയെന്നും ബാഹ്യമായ കാര്യങ്ങൾ സർക്കാരിനെ ബാധിക്കുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.