മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂർ വടക്കടത്ത് കാവിൽവച്ചാണ് അപകടം ഉണ്ടായത്.

ഉമ്മൻചാണ്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആർക്കും കാര്യമായ പരുക്ക് ഇല്ല.