പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി.

25,000 രൂപ നികിത കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. നികിതയ്ക്ക് മതപരമോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ ഉദ്ദേശങ്ങളോ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

നികിതയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡൽഹി പൊലീസ് ശക്തമായി എതിർത്തിരുന്നു. കേസിൽ ഡൽഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നൽകാൻ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡൽഹി പൊലീസിന്റെ വാദം. എന്നാൽ ബോംബെ കോടതി ഇത് തള്ളി. കേസിൽ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നൽകാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി,