മസ്കറ്റ് : സുല്‍ത്താനേറ്റില്‍ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ കൃത്യമായി അധികൃതരെ വിവരമറിയിക്കണമെന്ന് നിര്‍ദ്ദേശം.

റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പറും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനി മുതല്‍ കോവിഡ് സുരക്ഷാ ലംഘനങ്ങള്‍ 1099 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.