മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രിംകോടതി. വെബ്‌സൈറ്റില്‍ സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് സുപ്രിംകോടതി സ്വമേധയാ കേസെടുത്തു എന്നായിരുന്നു വാര്‍ത്ത.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഒരു ട്വീറ്റ് കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും മറ്റൊരു ട്വീറ്റ് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെ കുറിച്ചുമായിരുന്നു.