കൊച്ചി:  ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെയുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍അവതരിപ്പിച്ചു കൊണ്ട് ഗോദ്‌റെജ് ആന്റ് ബോയ്‌സ് തങ്ങളുടെ ഉല്‍പന്ന നിര വിപുലീകരിച്ചു. നിലവില്‍ ഇന്ത്യയുടെ കോവിഡ്വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്ന ഇത് ഭാവിയിലെ വാക്‌സിനുകള്‍ക്കും ഉപയുക്തമാണ്. നിലവില്‍വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളിലേക്കുള്ള അവസാന ഘട്ടത്തിലെ പിന്തുണ നല്‍കാന്‍ ഗോദ്‌റെജ് ആന്റ് ബോയ്‌സ് സഹകരിച്ചുപ്രവര്‍ത്തിച്ചു വരികയാണ്.

ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്റ് ബോയ്‌സ് തങ്ങളുടെ ബിസിനസ് യൂണിറ്റ് ആയ ഗോദ്‌റെജ്അപ്ലയന്‍സസ് വഴിയാണ് ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍പങ്കാളിയാകുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച അത്യാധുനീക മെഡിക്കല്‍ റഫ്രിജറേഷന്‍ സംവിധാനങ്ങള്‍ വഴിയാണ് വാസ്‌കിനുകള്‍ കൃത്യമായതാപനിലയില്‍ സൂക്ഷിക്കുന്നത്. വാക്‌സിന്‍ കോള്‍ഡ് ചെയിന്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് അത്യാധുനീക അള്‍ട്രാ ലോ ടെമ്പറേച്ചര്‍ഫ്രീസറുകളും ഇന്ന് ഈ ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതുപയോഗിച്ച് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ സംരക്ഷണസാമഗ്രികളുടെ വിതരണം 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെ നിര്‍ത്തിക്കൊണ്ടു നടത്താനാവും. ഇന്ത്യയിലേയും ആഗോള തലത്തിലേയുംമെഡിക്കല്‍ കോള്‍ഡ് ചെയിന്‍ ശൃംഖലയെ ശക്തിെപ്പടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

താപനില വളരെ നിര്‍ണായകമായതും ഇപ്പോള്‍ ഇന്ത്യയില്‍ നല്‍കി വരുന്നതുമായ കോവാക്‌സിന്‍, കോവിഷീല്‍ഡ്  എന്നീവാക്‌സിനുകള്‍ക്കായി രണ്ടു മുതല്‍ എട്ടു ഡിഗ്രി സെന്റീഗ്രേഡു വരെയുള്ള  വാക്‌സിന്‍ റഫ്രിജറേറ്ററുകളാണ് ഗോദ്‌റെജ് അപ്ലയന്‍സസ്ഇപ്പോള്‍ വിന്യസിച്ചിട്ടുള്ളത്. 2020 ഒക്ടോബറില്‍ ലഭിച്ച ദേശീയ ടെണ്ടറിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. വാക്‌സിന്റെഅവസാന ഘട്ട വിതരണത്തിനായി മൈനസ് 20 ഡിഗ്രി സെന്റീഗ്രേഡ് നിലനിര്‍ത്തുന്ന മെഡിക്കല്‍ ഫ്രീസറുകളും ഉപയോഗിക്കുന്നുണ്ട്.

ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിട്ടുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ മറ്റു രാജ്യങ്ങളില്‍ നല്‍കി വരുന്ന എംആര്‍എന്‍എഅധിഷ്ഠിത വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാനാവും. പ്രതിവര്‍ഷം 12,000 അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ എന്നശേഷിയാണ് നിലവില്‍ ഗോദ്‌റെജ് അപ്ലയന്‍സസിനുള്ളത്. ആഗോള തലത്തിലെ ആവശ്യം നേരിടാനായി ഇത് 30,000 യൂണിറ്റുകള്‍ എന്നനിലയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ വിപുലമായും ആഴത്തിലും നടത്തുന്നതായിരിക്കും മഹാമാരി കൂടുതല്‍ പടരുന്നതു തടയുന്നകാര്യത്തില്‍ ഏറെ നിര്‍ണായകമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് ആന്റ് ബോയ്‌സ് ചെയര്‍മാനും മാനേജിങ്ഡയറക്ടറുമായ ജാംഷെഡ് ഗോദ്‌റെജ് പറഞ്ഞു. കോവിഡ് 19 വാക്‌സിനേഷന്‍ പദ്ധതി ഫലപ്രദമായി നടത്തുന്ന കാര്യത്തില്‍ ആഗോളവ്യാപകമായി രാജ്യങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. അപര്യാപ്തമായ കോള്‍ഡ് ചെയിന്‍ ശൃംഖലയാണ് വെല്ലുവിളികളില്‍ പ്രധാനം.റഫ്രിജറേഷന്‍ രംഗത്ത് ഗോദ്‌റെജിനുള്ള ദശാബ്ദങ്ങളുളെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തി സര്‍ക്കാരുകളെ സഹായിക്കും വിധംഅത്യാധുനീക കോള്‍ഡ് സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനായിട്ടുണ്ട്.  അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ഭാവിയിലേക്കുള്ള വാക്‌സിനുകള്‍ക്കു കൂടി ഇന്ത്യയെ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നിര്‍ണായക വേളയില്‍ ഇന്ത്യയില്‍ ശക്തമായ വാക്‌സിന്‍ കോള്‍ഡ് ചെയിന്‍ വികസിപ്പിക്കാനായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന്ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ഇന്ത്യയില്‍ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ക്ക് രണ്ടു ഡിഗ്രി, എട്ടു ഡിഗ്രി, മൈനസ് 20 ഡിഗ്രി സെന്റീഗ്രേഡുകളിലുള്ളമെഡിക്കല്‍ ഫ്രീസറുകള്‍ മതിയാകും. എന്നാല്‍ മൈനസ് 80 ഡിഗ്രി സെന്റീഗ്രേഡു നല്‍കാനാവുന്ന അത്യാധുനീക ഫ്രീസറുകള്‍ മറ്റുരാജ്യങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.