ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രു പ്ര​തി​യെ​കൂ​ടി കോ​ട​തി മാ​പ്പു​സാ​ക്ഷി​യാ​യി അം​ഗീ​ക​രി​ച്ചു. പ​ത്താം പ്ര​തി വി​ഷ​ണു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു കൊ​ച്ചി​യി​ലെ വി​ചാ​ര​ണ കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി സു​നി​ല്‍​കു​മാ​ര്‍ ജ​യി​ലി​ല്‍​വ​ച്ച്‌ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പി​നു ക​ത്ത​യ​ച്ച​പ്പോ​ള്‍ അ​തി​ന്‍റെ സാ​ക്ഷി​യാ​ണു സ​ഹ​ത​ട​വു​കാ​ര​നാ​യി​രു​ന്ന വി​ഷ്ണു. കേ​സി​ല്‍ വി​പി​ന്‍​ലാ​ല്‍ അ​ട​ക്ക​മു​ള്ള മ​റ്റു മൂ​ന്നു പ്ര​തി​ക​ളും നേ​ര​ത്തെ മാ​പ്പു​സാ​ക്ഷി​യാ​യി​ട്ടു​ണ്ട്.