രാജ്യത്ത് നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തി.അംഗോള, താന്‍സാനിയ എന്നിവിടങ്ങളില്‍ന്ന് ഇന്ത്യയില്‍ എത്തിയ ഓരോരുത്തര്‍ക്കും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ദക്ഷിണാഫ്രിക്കയിലെ കോവിഡ് 19ന്റെ വകഭേദം സ്ഥിരീകരിച്ചത്. ഇവരില്‍നിന്നുള്ള സാമ്പിളുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം ലോ​ക​ത്ത് ഇ​തു​വ​രെ യു​എ​സ് ഉ​ള്‍​പ്പെ​ടെ 41 രാ​ജ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. യു​കെ വ​ക​ഭേ​ദം 82 രാ​ജ്യ​ങ്ങ​ളി​ലും ബ്ര​സീ​ലി​യ​ന്‍ വ​ക​ഭേ​ദം ഒ​ന്‍​പ​ത് രാ​ജ്യ​ങ്ങ​ളി​ലും എ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.