മാണി സി കാപ്പന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് കാണുന്നത്. എവിടെയും കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തെരഞ്ഞെടുത്തവരോട് കാണിച്ച വഞ്ചനയാണിതെന്നും അതിനെ കൃത്യമായി ജനങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി.

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്പുറം പോയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജയിച്ച എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം പോകുക. ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുക. വ്യത്യാസം നേര്‍ത്തുവരികയാണെന്നും മുഖ്യമന്ത്രി.

മതനിരപേക്ഷതയുടെ സംരക്ഷണം, വര്‍ഗീയതയ്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയെന്നതാണ്. രാജ്യത്തെ ഏതെങ്കിലും പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വോട്ടിന്റെ ചിന്തയാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി.

സജീവമായി നില്‍ക്കുന്നവര്‍ ഗുണഫലം അനുഭവിക്കുന്നുവെന്നും മുഖ്യമന്ത്രി. നയപരമായി വ്യത്യാസമില്ലാത്തപ്പോള്‍ ആകര്‍ഷിക്കാന്‍ എളുപ്പമാണെന്നും മുഖ്യമന്ത്രി. ദിഗ് വിജയ് സിംഗ് ചെയ്തത് പോലെ ഇവിടത്തെ എംഎല്‍എ ചെയ്യുന്നു. ഇവിടെ വ്യത്യാസം കുറയുന്നു. ഇത് അത്യന്തം അപകടകരമായ പോക്കാണ്. ആര്‍എസ്എസ് നിലപാടുകള്‍ക്ക് അംഗീകാരം കൊടുത്തുള്ള പോക്കാണിതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ശക്തമായി വര്‍ഗീയതയെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി.