മസ്‌കറ്റ്: ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 337 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,37,929 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച്‌ രാജ്യത്ത് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,37,929 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,29,543 പേരും രോഗമുക്തരായിട്ടുണ്ട്. 1544 പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 141 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 42 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു.