ഏറ്റവും വലിയ ചൊവ്വ ദൗത്യത്തെയാണ് ഫെബ്രുവരി 18 ന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മനുഷ്യ രാശിയുടെ ചരിത്രത്തിൽ തന്നെ നിർണ്ണായകമാകാൻ സാധ്യതയുള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യം. മാർസ് 2020 പെഴ്സിവിറൻസ് എന്നാണ് ഈ പുതിയ റോവറിന് പേര്. ഫെബ്രുവരി 18 ന് ചൊവ്വയുടെ ഉപരിതലത്തിലേയ്ക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവിറൻസ് റോവർ. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജസീറോ കേറ്ററിലാണ്‌ റോവർ പറന്നിറങ്ങി തൊടുന്നത്. നാസ ചൊവ്വയിലേക്ക് അയയ്ച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്.

ജീവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയുന്നതിനൊപ്പം ചൊവ്വയിലെ ഗർത്തങ്ങൾ, പാറക്കെട്ടുകൾ, ഭൂമി ശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാര്യങ്ങൾ അറിയുക എന്ന ലക്ഷ്യങ്ങൾ കൂടിയുണ്ട് ദൗത്യത്തിന് പിന്നിൽ. സൂക്ഷ്മ ജീവികളെക്കുറിച്ച് അറിയുന്നറിയുന്നതിനു പ്രഥമ പരിഗണന നൽകുന്നുണ്ട്. ചിത്രങ്ങൾ പകർത്താനും അതിനൊപ്പം വിവരങ്ങൾ ഭൂമിയിലേയ്ക്ക് അയയ്ച്ച് നൽകാൻ കഴിയും.