ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാകിന്‍റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ്.

ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കരാറിനായി ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളര്‍ നല്‍കിയതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.