ഇന്തോനേഷ്യയില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും നാല് മരണം. 14പേരെ കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നതായും ഇന്തോനേഷ്യന്‍ സര്‍ച്ച്‌ ആന്‍ഡ് റെസ്ക്യൂ ഏജന്‍സി അറിയിച്ചു. മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ പൂര്‍ണമായും നശിച്ചു.

അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ 21പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന്പേരെ രക്ഷപെടുത്തി.കനത്ത മഴയെത്തുടര്‍ന്ന് സമീപത്തെ നദി കരകവിഞ്ഞൊഴുകിയതിനാല്‍ സുരുവാന്‍ പട്ടണം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. തുടര്‍ന്ന് 350 പേരെ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു.