തൃശൂര്‍: യു.ഡി.എഫിന്‍റെ ശബരിമല കരട് നിയമത്തില്‍ വിയോജിപ്പ് ഉയര്‍ത്തി വി.ടി. ബല്‍റാം എം.എല്‍.എ. ആചാരലംഘനം ക്രിമിനല്‍ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബല്‍റാം പറഞ്ഞു.

കരട് നിയമത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രായോഗിക മാറ്റങ്ങള്‍ വരും. ലിംഗ സമത്വത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

വിശ്വാസികളുടെ വികാരവും തുല്യതയില്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശവും മാനിക്കണം. രണ്ടും സമന്വയിപ്പിച്ച്‌ മുന്നോട്ടു പോകണമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

യുവതീ പ്രവേശന നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ട് പോയെന്നും വി.ടി ബല്‍റാം ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.