അബുദാബി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി യു.എ.ഇ. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതത് രാജ്യങ്ങളിലെ ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. രാവിലെ 8.30 മുതല്‍ 12.30 വരെയാണ് കോണ്‍സുലര്‍ സേവനങ്ങളെന്നും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കേണ്ടവര്‍ പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സും ഹാജരാക്കണം.