തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.ക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു. നാലുമാസം മുമ്ബാണ് കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പി.യില്‍ ചേര്‍ന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിലാണ് ബി.ജെ.പി. മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഡി.എം.കെ.യുടെ ശക്തികേന്ദ്രമാണ് ചെപ്പോക്ക്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന ജെ. അന്‍പഴകനായിരുന്നു. കോവിഡ് ബാധിച്ച്‌ അന്‍പഴകന്‍ മരിച്ചതിനെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.