കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ പഠിതാവാകും.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും കിലയും കേരള ഡിജിറ്റല്‍ സര്‍വകലാശാലയും ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. ഓണ്‍ലൈന്‍ ആയാണ് ക്ലാസുകള്‍ നടക്കുന്നത്.

ഇന്ന് 12-ന് തിരുവനന്തപുരം വഴുതയ്ക്കാട് സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ജനപ്രതിനിധികള്‍ക്കായി വികേന്ദ്രീകരണത്തിലും പ്രാദേശികഭരണ നിര്‍വഹണത്തിലും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ സഹായകകുന്നതാണ് ഈ കോഴ്സ് എന്ന് സംഘാടകര്‍ പറഞ്ഞു.