ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ദേശീയ താരം വസീം ജാഫര്‍ രാജി വച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരവിട്ടു. രാജിവച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി വസീം ജാഫറിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ചിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കായികരംഗം വര്‍ഗീയവത്കരിക്കുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വസിം ജാഫര്‍ രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.