ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.

“പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. യാ​തൊ​രു നി​യ​മ​ന​ട​പ​ടി​ക​ളും പി​ന്തു​ട​രാ​തെ​യു​ള്ള അ​റ​സ്റ്റി​നെ അ​പ​ല​പി​ക്കു​ന്നു. ദി​ഷ​യെ എ​ത്ര​യും പെ​ട്ടെ​ന്ന് മോ​ചി​പ്പി​ക്ക​ണം’, കി​സാ​ന്‍ മോ​ര്‍​ച്ച പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ക​ര്‍​ഷ​ക​സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌ സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ ത​ന്‍​ബ​ര്‍​ഗ് പ​ങ്കു​വ​ച്ച ടൂ​ള്‍​കി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യും വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ല്‍ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് രാ​ജ്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന് ക​രു​ത​ണ്ട എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ സ്വ​ത​ന്ത്രം ഇ​ല്ലാ​താ​യി​ട്ടി​ല്ല, അ​ഭി​പ്രാ​യ​ങ്ങ​ളെ പേ​ടി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. നി​രാ​യു​ധ​യാ​യ പെ​ണ്‍​കു​ട്ടി​യെ തോ​ക്കേ​ന്തി​യ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും വി​മ​ര്‍​ശ​നം ന​ട​ത്തി.