കൊച്ചി: ഇത്തവണ മത്സരിക്കുന്നെങ്കില്‍ അത് തൃശൂര്‍ മണ്ഡലത്തില്‍ നിന്നായിരിക്കുമെന്ന് പത്മജാ വേണുഗോപാല്‍ പറഞ്ഞു. തൃശൂര്‍ പരിചിത സ്ഥലമാണെന്നും വിജയിക്കാന്‍ സാധിക്കുമെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അത്ര നല്ല നേട്ടങ്ങള്‍ അല്ല പത്മജാ വേണുഗോപാലിന് ഉള്ളത്.

ആദ്യം മുകുന്ദപുരത്ത്, പിന്നീട് കോണ്‍ഗ്രസ്സിന്‍റെ കുത്തക സീറ്റായ തൃശ്ശൂരിലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ശക്തമായ രാഷ്ട്രീയ പാരമ്ബര്യമാണ് അവര്‍ക്കുള്ളതെങ്കിലും വലിയ വിജയങ്ങള്‍ നേടാന്‍ പത്മജയ്ക്ക് സാധിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ക്കുള്ള തെറ്റിദ്ധാരണകളാണ് മുന്‍ വര്‍ഷത്തെ തോല്വികള്ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു. പലരും പിന്നില്‍ നിന്ന് പാലം വലിച്ചെന്നും പത്മജ പറഞ്ഞു. എന്നാല്‍ ആരോടും തനിക്ക് പരത്തി ഇല്ലെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു.

ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ തൃശ്ശൂരില്‍ ഇത്തവണ പരിഗണിച്ചാല്‍ പത്മജ വേണുഗോപാലിനായിരിക്കും അവസരം. ഇത്തവണ എതിര്‍ സ്ഥാനാര്‍ഥി ആരായാലും തനിക്ക് വിജയം ഉറപ്പാണെന്നാണ് പത്മജ പറയുന്നത്. എന്നാല്‍ പത്മജയ്ക്ക് പാര്‍ട്ടി അവസരം കൊടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.