വിവിധ തസ്തികകളിൽ 221 താത്ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ- 100, സ്‌കോൾ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോർഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ- 14, എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ശക്തമാകുന്നതിനിടെയാണ് സർക്കാർ തീരുമാനം.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രമേ സ്ഥിരപ്പെടുത്തൽ ബാധകമാകൂവെന്നാണ് സർക്കാർ വാദം. സ്‌കോൾ കേരളയിൽ സ്ഥിരപ്പെടുത്താനുള്ള ഫയൽ ചില സാങ്കേതിക കാരണത്താൽ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കെത്തുകയായിരുന്നു.