നടി ഓവിയ ഹെലനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിന് മുന്നോടിയായി ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തതിനാണ് കേസ്. തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയിൽ എഗ്മോർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ഓവിയയുടെ ട്വീറ്റിനെ തുടർന്ന് നിരവധി പേർ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരികയും അത് ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണമെന്നും ബിജെപി നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.