എന്‍സിപി വിട്ട മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഈ നീക്കം.

ഈ മാസം തന്നെ മാണി സി കാപ്പന്‍ ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസന നേട്ടങ്ങള്‍ വിശദമാക്കി യാത്ര നടത്താനും മാണി സി കാപ്പന്‍ ഒരുങ്ങുന്നുണ്ടെന്നും വിവരം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ അണി ചേര്‍ന്നാണ് യുഡിഎഫിന്റെ ഭാഗമായി മാണി സി കാപ്പന്‍ മാറിയത്. ഒപ്പമുള്ള നേതാക്കളുടെ യോഗം ചേര്‍ന്ന് പിന്തുണ ഉറപ്പാക്കിയാണ് നീക്കങ്ങള്‍ എന്നും വിവരം.

ഈ മാസം 28ന് മുമ്പ് എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷന്‍ എന്നിവ തീരുമാനിക്കാന്‍ കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായും പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.