സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുനരാരംഭിച്ചു. രാജ്യത്ത് കൂടുതല്‍ കോറോണ വാക്‌സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയില്‍ നിന്ന് വിതരണത്തില്‍ കാലതാമസം നേരിട്ടതിനാല്‍ മന്ദഗതിയിലായിരുന്ന വാക്‌സിനേഷന്‍ പദ്ധതി വീണ്ടും സജീവമായി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തി അഞ്ഞൂറോളം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ ഇത് വരെ 4,46,940 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.