മോദി കോർപറേറ്റുകൾക്കൊപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.

ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകർക്കുകയാണ്. വിദ്വേഷ പ്രചാരണവും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമണവും രാജ്യത്ത് ശക്തമാണ്. മോദി ഭരണം രാജ്യത്തെ ജനാധിപത്യ സംവിധാനത്തി തകർക്കുകയാണെന്നും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തുന്നുവെന്നും ഡി രാജ പറഞ്ഞു.