വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരെ സുപ്രധാന പദവികള്‍ ഏല്‍പ്പിച്ച്‌ ജോ ബൈഡന്‍ ഭരണകൂടം. രണ്ട് പേരെയാണ് ജോ ബൈഡന്‍ സുപ്രധാന പദവികളില്‍ നിയമിച്ചത്. സന്നദ്ധപ്രവര്‍ത്തനത്തിനും സേവനത്തിനുമുള്ള ഫെഡറല്‍ ഏജന്‍സിയായ അമേരി കോര്‍പ്‌സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം നല്‍കിയത്. ഇന്ത്യന്‍ വംശജരായ സൊണാലി നിജവാനെയും ശ്രീ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയേയുമാണ് തെരഞ്ഞെടുത്തത്.

അമേരി കോര്‍പ്‌സ് സ്റ്റേറ്റ് ആന്‍ഡ് നാഷണല്‍ ഡയറക്ടറായി സൊണാലി നിജവാനെയും പുതിയ വിദേശകാര്യ മേധാവിയായി ശ്രീപ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയേയും നിയമിച്ചു. അമേരിക്കയുടെ സമ്ബത്ത് വ്യവസ്ഥ വീണ്ടെടുക്കുക, കൊറോണയ്‌ക്കെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാന്‍ ഇവരുടെ സേവനം ഉപയോഗിക്കുമെന്ന് അമേരി കോര്‍പ്പസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അമേരി കോര്‍പ്‌സ് വഴി പ്രാദേശിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള 12 മില്യണ്‍ ഡോളര്‍ സംരംഭമായ സ്‌റ്റോക്ക്ടണ്‍ സര്‍വീസ് കോര്‍പ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു സൊണാലി. ടെക്‌സാസില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കുല്‍ക്കര്‍ണി മത്സരിച്ചിരുന്നു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീപ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി