പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ അവസാനിച്ചു. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഹൃദയം.

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് വീണ്ടും ചിത്രീകരണം പുനരാരംഭിച്ചത്.